
തൃശൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്‌മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കുറുക്കഞ്ചേരിയിലുള്ള ജിംനേഷ്യത്തിലെ പരിശീലകനാണ് ഇയാൾ.
ഒരേസമയത്തുതന്നെ ഇയാൾ രണ്ട് യുവതികളുമായി അടുപ്പം പുലർത്തിയിരുന്നു. യുവതികൾ ഇക്കാര്യമറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് കബളിപ്പിക്കപ്പെട്ടതായി രണ്ടുപേരും മനസിലാക്കിയത്. തുടർന്ന് രണ്ടുപേരും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അജ്‌മലിനെതിരെ ചേർപ്പ് പൊലീസ് സ്റ്റേഷനിലും സമാന കേസുണ്ടെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |