
തിരുവനന്തപുരം: മുൻവൈരാഗ്യത്തിൽ തിരുവല്ലം സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ചാല ബിസ്മിനഗർ ടി.സി 39/1286 വീട്ടിൽ സുധീർ എന്ന പൂച്ചാണ്ടി സുധീറാണ് (49) പിടിയിലായത്. ഇക്കഴിഞ്ഞ 28ന് വൈകിട്ട് 6ഓടെ കിഴക്കേകോട്ട ഭാഗത്ത് നിൽക്കുകയായിരുന്ന തിരുവല്ലം സ്വദേശിയുടെ അടുത്തെത്തിയ പ്രതി, അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും, കൈയിലുണ്ടായിരുന്ന കത്തിക്കൊണ്ട് കുത്തുകയുമായിരുന്നു.ആക്രമണത്തിൽ യുവാവിന് തോളിലും,മുതുകിലും ആഴത്തിലുള്ള പരിക്കുണ്ട്.ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |