SignIn
Kerala Kaumudi Online
Thursday, 19 February 2026 12.05 AM IST

ചേംബറിൽവച്ച് യുവ അഭിഭാഷകയെ കടന്നുപിടിച്ചു, പരാതിപ്പെടാതിരിക്കാൻ വാഗ്ദാനങ്ങൾ; ജില്ലാ ജഡ്ജിയ്ക്ക് സ്ഥലംമാറ്റം

Increase Font Size Decrease Font Size Print Page
court

കൊച്ചി: യുവ അഭിഭാഷകയെ കടന്നു പിടിച്ചു എന്ന ആരോപണം നിലനിൽക്കേ ജില്ലാ ജഡ്ജിയ്ക്ക് സ്ഥലംമാറ്റം. ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ അനിൽകുമാറിനെ പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബൂണൽ ജഡ്ജിയായാണ് മാറ്റി നിയമിച്ചത്. ജഡ്ജി തന്നെ ചേംബറിലേയ്ക്ക് വിളിപ്പിച്ച് കടന്നുപിടിച്ചതായും പരാതിപ്പെടാതിരിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചതായും അഭിഭാഷക രജിസ്ട്രാർക്ക് പരാതി കൈമാറിയിരുന്നു. എന്നാൽ പരാതിയിൽ തുടർനടപടി സ്വീകരിച്ചില്ല എന്ന ആരോപണം നിലനിൽക്കേയാണ് കുറ്റാരോപിതനായ ജഡ്ജിയെ സ്ഥലംമാറ്റിയത്.

തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ കൃത്യത്തിൽ മാർച്ച് 11-ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയതായാണ് അഭിഭാഷക അറിയിക്കുന്നത്. ചേംബറിൽ വെച്ച് കടന്നുപിടിക്കുകയും വിവരം പുറത്ത് പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പറഞ്ഞ് വാഗ്ദാനം നൽകിയതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. പരാതി സംബന്ധിച്ച് ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാതിയിൽ യാതൊരുവിധ നടപടിയുമുണ്ടാകാത്തതിനാൽ ജില്ലാ ജഡ്ജിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനിരിക്കെയാണ് സ്ഥലംമാറ്റമുണ്ടായത്.

TAGS: CASE DIARY, DISTRICT, JUDGE, LAKSHADEEP, SEXUAL, MOLESTING, TRANSFER, ADVOCATE, LADY, YOUNG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY