
ഇസ്താംബുള്‍: സഹപ്രവര്‍ത്തകരുടെ ക്രൂരമായ വിനോദത്തില്‍ 15കാരന് ദാരുണാന്ത്യം. അക്രമാസ്‌ക്തവും ക്രൂരവുമായ പ്രാങ്ക് ആണ് 15കാരന്റെ ജീവനെടുത്തത്. ജോല് സ്ഥലത്ത് വെച്ച് യുവാവിന്റെ മലദ്വാരത്തില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള ഹോസ് കയറ്റിയതാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതരമായ അവസ്ഥയില്‍ അഞ്ച് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
നവംബര്‍ 14 ന് സാന്‍ലിയുര്‍ഫയിലെ ബോസോവയിലെ ഒരു മരപ്പണിശാലയിലാണ് സംഭവം. അവിടെ ഒരു അപ്രന്റീസായി ജോലി ചെയ്യുകയായിരുന്നു ഇരയായ മുഹമ്മദ് കെന്‍ഡിര്‍സി. കെന്‍ഡിര്‍സിയെ സഹപ്രവര്‍ത്തകനായ ഹബീബ് അക്‌സോയിയും മറ്റൊരു അജ്ഞാത വ്യക്തിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. തമാശയുടെ മറവില്‍ കൈകള്‍ കെട്ടി പാന്റ് ബലമായി ഊരിമാറ്റി. പിന്നീട് പ്രതി മലാശയത്തിലേക്ക് കംപ്രസ് ചെയ്ത ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് കയറ്റി.
ഹോസ് കയറ്റിയത് വിനാശകരമായ ആന്തരിക സ്‌ഫോടനത്തിന് കാരണമായി. ആഘാതം കുടലിനെയും ഒന്നിലധികം ആന്തരിക അവയവങ്ങളെയും സാരമായി തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ രണ്ടാമന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |