
ബംഗളൂരു: എടിഎം കൗണ്ടറിലേക്ക് പണവുമായിപോയ വാൻ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി കൊള്ളയടിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഏഴ് കോടി രൂപ അപഹരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ. രണ്ടാമൻ മലയാളിയും ബാങ്കിന് പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണ്. പിടിയിലായ ഇരുവരും ആറ് മാസത്തോളമായി സുഹൃത്തുക്കളാണ്. ഇതിനിടെ ഇരുവരും ആസൂത്രണം ചെയ്‌തതാണ് ഏജൻസിയുടെ വാൻ തടഞ്ഞുള്ള മോഷണം.
അടുത്തിടെയാണ് മലയാളിയായ പ്രതി ജോലി ഉപേക്ഷിച്ചത്. 19ന് ഉച്ചയ്‌ക്ക് ജയനഗർ അശോക പില്ലറിനടുത്തുവച്ചാണ് കാറിലെത്തിയ സംഘം സെൻട്രൽ ടാക്‌സ് ഓഫീസർമാരാണെന്ന് പറഞ്ഞ് വാൻ തടഞ്ഞുനിർത്തി രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ജീവനക്കാരെ സംസാരിക്കാൻ അനുവദിക്കാതെ ഞൊടിയിടയിൽ തന്നെ സംഘം പണം മുഴുവൻ അവരുടെ വാഹനത്തിലേക്ക് മാറ്റി. മേൽപാലത്തിൽ ഇവരെ തള്ളിയിട്ട് ഉടൻതന്നെ വണ്ടിയെടുത്ത് സ്ഥലംവിട്ടു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ഇതിന് പിന്നിൽ വലിയൊരു കൊള്ളസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |