കാറ്റോവിസ്: ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരനായ പ്രതിയുടെ വിചിത്ര മൊഴി പുറത്ത്. നാണയം ടോസിട്ട് നോക്കിയതിന് ശേഷമാണ് അരുംകൊല നടത്തിയതെന്നാണ് പ്രതിയായ മാറ്റിയൂസ് ഹെപ്പയുടെ മൊഴി.പോളണ്ടിലെ കാറ്റോവിസിൽ 2023 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്.
കറ്റോവിസിലെ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. ഇരുവരും ബസിൽ വച്ച് പരിചയപ്പെട്ടു. തുടർന്ന് പ്രതി പെൺകുട്ടിയെ തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി, പെൺകുട്ടി അവിടെ ഉറങ്ങി. ഇതിനിടയിൽ കൊലപാതകം നടത്തണോ വേണ്ടയോ എന്ന് താൻ ടോസിടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
'ഞാൻ ഒരു നാണയം വലിച്ചെറിഞ്ഞു, ഹെഡ് ആണ് വന്നത്. അതിനാൽ ഞാൻ അവളെ കൊന്നു. അത് ടെയ്‌ലായിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു,' ഹെപ്പ കോടതിയിൽ പറഞ്ഞു. പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താൻ കയർ കൊണ്ട് കഴുത്ത് ഞെരിച്ചതായി ഹെപ്പ സമ്മതിച്ചു.
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവളുടെ മൃതദേഹവുമായി പ്രതി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. താൻ കുറച്ചുകാലമായി കൊലപാതകത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും ഇരയെ തേടി നഗരത്തിൽ കറങ്ങിനടന്നിട്ടുണ്ടെന്നും ഹെപ്പ കോടതിയിൽ പറഞ്ഞു.
'പെൺകുട്ടിയെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നശേഷം ഞങ്ങൾ അവിടെ ഇരുന്നു, പരസ്പരം ഒന്നും സംസാരിച്ചില്ല. അവൾ ഉറങ്ങിപ്പോയി, ഞാൻ മുറിയിൽ ചുറ്റിനടന്നു. അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ ഒരു നാണയം വലിച്ചെറിഞ്ഞു.കൊല്ലാൻ തീരുമാനിച്ചു. രക്തം പുറത്തേക്ക് വരാതിരിക്കാനാണ് കഴുത്ത് ഞെരിച്ച് കൊല്ലാൻ തീരുമാനിച്ചത്.'- എന്നും പ്രതി മൊഴി നൽകി.
കൊലപാതക ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. പിന്നീട് മനസുമാറി, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 'എനിക്ക് കൊല്ലണമെന്ന് തോന്നി. കൊലപാതകം ചെയ്യുന്നത് സുഖം പകരുമെന്ന് കരുതി' എന്നായിരുന്നു അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് ഇയാൾ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |