ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് അനാർക്കലി മരിക്കാർ. പിന്നീട് ഒരുപിടി നല്ല വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി അനാർക്കലി മാറി. ഗായിക കൂടിയായ അനാർക്കലി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തുറന്നുപറയാറുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അനാർക്കലി തുറന്നുപറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
ഇപ്പോഴിതാ അനാർക്കലിയുടെയും അമ്മ ലാലിയുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനാർക്കലിയുടെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും അഭിമുഖത്തിൽ അമ്മ തുറന്നുപറയുന്നുണ്ട്. അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണെന്നും മുടി മുറിച്ചതിന്റെ പേരിൽ കാമുകൻ ബ്രേക്കപ്പായി പോയ സംഭവമുണ്ടായിട്ടുണ്ടെന്ന് അമ്മ പറയുന്നു.
'അനാർക്കലിയുടെ പ്രണയങ്ങൾ ഭയങ്കര തമാശയാണ്. മുടി വെട്ടിയതിന്റെ പേരിൽ ഇവൾ ബ്രേക്കപ്പായിട്ടുണ്ട്. ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവൾക്ക് ബ്രേക്കപ്പുണ്ടായിട്ടുണ്ട്. മുടി വെട്ടിയതിന്റെ പേരിൽ ബ്രേക്കപ്പായെന്ന് കേട്ടതോടെ പോയി പണിനോക്കാൻ പറ എന്നാണ് ഞാൻ പറഞ്ഞത്. മുടിയെയാണോ അയാൾ സ്‌നേഹിക്കുന്നത്'- അമ്മ പറഞ്ഞു.
ആ പ്രണയങ്ങളൊക്കെ അങ്ങനെ പോയത് നന്നായെന്ന് തോന്നിയിട്ടുണ്ടെന്ന് അനാർക്കലി പറഞ്ഞു. അതൊക്കെ ഒരു തരം ഇൻഫാക്‌ച്വേഷൻ മാത്രമായിരുന്നു എന്നും അനാർക്കലി വ്യക്തമാക്കി. കുട്ടിക്കാലത്തൊക്കെ എല്ലാ കാര്യങ്ങളും വന്നു തന്നോട് പറയുന്ന ഒരു കുട്ടിയായിരുന്നു അനാർക്കലിയെന്നും അമ്മ അഭിമുഖത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |