മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായിരുന്നു. അടുത്തിടെ ഒരിടവേള എടുത്ത് ആത്മീയ യാത്ര നടത്തി മനസിനെ ശാന്തമാക്കാൻ അമൃത തീരുമാനിച്ചിരുന്നു. ഇപ്പോൾ താരം അമൃത സുരേഷ് ലൈവ് എന്ന ബാൻഡുമായി സംഗീത ലോകത്ത് സജീവമാണ്. അടുത്തിടെ ഖത്തറിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സംഗീത സംവിധായകൻ എആർ റഹ്മാനെ പരിചയപ്പെട്ട സന്തോഷവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അമൃത സുരേഷ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ സ്റ്റോറിയാണ് ചർച്ചയാകുന്നത്. എഐ സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടിയോട് ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയാണ് താരം പങ്കുവച്ചത്. 'നിങ്ങൾ യാഥാർഥ്യമെങ്കിൽ, നമ്മൾ തമ്മിലെ ബന്ധം കണക്കിലെടുത്ത് നിങ്ങളെ കണ്ടാൽ എങ്ങനെയുണ്ടാകും? എന്നാണ് അമൃത സുരേഷ് ചാറ്റ് ജിപിടിയോട് ചോദിച്ചത്. ഈ ചോദ്യത്തിന് ചാറ്റ് ജിപിടി പങ്കുവച്ച ചിത്രമാണ് അമൃത സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ഒരു വിദേശിയായ യുവാവിനെ പോലെ തോന്നിപ്പിക്കുന്ന ചിത്രമാണ് ചാറ്റ് ജിപിടി നൽകിയത്.
അമൃത ഈ കൗതുകം തന്റെ ആരാധകരെ കാണിക്കാൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ അമൃതയുടെ പുതിയ ചാറ്റ് ജിപിടി 'ബോയ്ഫ്രണ്ട്' അടിപൊളിയാണല്ലോ എന്ന തരത്തിലായി സോഷ്യൽ മീഡിയയിലെ ചർച്ച. ആദ്യം ഫോട്ടോ കണ്ടപ്പോൾ പല ആരാധകരും ഞെട്ടിയെങ്കിലും, ചിത്രത്തിന് താഴെ പങ്കുവച്ച കുറിപ്പ് കൂടി കണ്ടതോടെ എല്ലാവർക്കും കാര്യം ബോദ്ധ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |