ചുവപ്പ് ബ്ളൗസ് അണിഞ്ഞ് മുറുക്കി ചുവന്ന് ഗ്ളാമറസായി അനശ്വര രാജൻ സമൂഹമാദ്ധ്യമങ്ങളിൽ വൻ തരംഗമാകുകയാണ് ചിത്രം. അനശ്വരയുടെ ബോൾഡ് ലുക്കിനെ അഭിനന്ദിക്കുകയാണ് ആരാധകർ. ഐശ്വര്യയാണ് ചിത്രം പകർത്തിയത്.
ഐശ്വര്യലക്ഷ്മി, സാനിയ ഇയ്യപ്പൻ, ഗോപിക രമേശ് തുടങ്ങി നിരവധിപേരാണ് അനശ്വരയുടെ ബോൾഡ് ലുക്കിനെ അഭിനന്ദിച്ചത്. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ അനശ്വരരാജൻ 2019 ലെ വിജയ ചിത്രങ്ങളിലൊന്നായ തണ്ണീർമത്തൻ ദിനങ്ങളിൽ കീർത്തി എന്ന നായിക വേഷത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക് എന്നിവയാണ് മറ്റു ചിത്രങ്ങൾ. അർജുൻ അശോകൻ നായകനാകുന്ന പ്രണയവിലാസം ആണ് റിലീസിന് ഒരുങ്ങുന്ന അനശ്വര ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |