മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്ടൻ ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാവുന്നു. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ട ചിത്രത്തിൽ അനുഷ്ക ശർമ്മയാണ് നായിക. ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്. കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ്. വനിത ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണ് തുറക്കുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോ പങ്കുവച്ച് അനുഷ്ക കുറിച്ചു.മകൾ വാമികയുടെ ജനനശേഷം അനുഷ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഛക്ദ എക്സ്പ്രസ്. പ്രോസിക് ഗോയ് സംവിധാനം ചെയ്യുന്ന ചിത്രം ക്ളീൻ സ്റ്റേറ്റ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. അഭിഷേക് ബാനർജിയാണ് ചിത്രത്തിന്റെ കഥാകൃത്ത്. ചിത്രീകരണം ഉടൻ ആരംഭിക്കും. നെറ്റ് ഫ്ളിക്സ് പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |