രണ്ട് ദിവസം മുൻപാണ് നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹെെദരിയും തമ്മിൽ വിവാഹിതരായത്. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.
വളരെ സിമ്പിൾ ആയിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. വെള്ളയും സ്വർണവും നിറങ്ങൾ കലർന്ന സാരിയാണ് അദിതി വിവാഹത്തിന് ഉടുത്തിരുന്നത്. വെള്ള കുർത്തയാണ് സിദ്ധാർത്ഥ് ധരിച്ചിരുന്നത്. കൂടെ ഒരു വാച്ചും അദ്ദേഹം ധരിച്ചിരുന്നു. നടൻ ധരിച്ച വാച്ചാണ് പലരുടെയും കണ്ണിൽ ഉടക്കിയത്. വളരെ സിമ്പിൾ ആയ ആ വാച്ചിന്റെ വില കേട്ടാൽ നിങ്ങൾ ചിലപ്പോൾ ഞെട്ടും. 22 ലക്ഷം മുതൽ 50 ലക്ഷം രൂപവരെ വിലവരുന്ന ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് ഡ്യുവൽ ടെെസിന്റെ ആഡംബര വച്ചാണ് അദ്ദേഹം ധരിച്ചിരുന്നത്.
ഹെെദരാബാദിലെ പ്രശസ്‌ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം വാനപർത്തിയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് നടത്തിയതെന്നാണ് വിവരം. സിനിമാ മേഖലയിൽ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.
2021മുതൽ സിദ്ധാർഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ൽ 'മഹാസമുദ്രം' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാർഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാൽ 2007ൽ ദമ്പതികൾ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2009ൽ വിവാഹിതരായ ഇവർ 2013ൽ വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |