'ഇഷ്ക്ക്" നായിക ആൻശീതളിന്റെ വെളിപ്പെടുത്തൽ
ഷെയ്ൻ നിഗം നായകനായ ഇഷ്ക്ക് എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധ നേടിയ താരമാണ് ആൻശീതൾ.
ഒരു പൊലീസുകാരൻ സദാചാര പൊലീസായി മാറുന്നതിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരായാണ് ആൻ ശീതളും ഷെയ്ൻ നിഗമും ഇഷ്ക്കിൽ വേഷമിട്ടത്.
ഒടുവിൽ കാമുകൻ തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിക്കുമ്പോൾ അവന് നേരെ നടുവിരൽ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്ക്കിലേത്. ഈ രംഗം സെൻസർ ചെയ്യപ്പെട്ടുവെങ്കിലും നവമാദ്ധ്യമങ്ങളിലൂടെ ഈ 'ഡിലീറ്റഡ് സീൻ" തരംഗമായിരുന്നു.
യഥാർത്ഥ ജീവിതത്തിൽ ആരെയെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആൻ ശീതൾ അടുത്തിടെ ഒരഭിമുഖത്തിൽ നൽകിയ മറുപടിയും തരംഗമാകുകയാണ്.
സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ വച്ചായിരുന്നു സംഭവമെന്നുമാണ് ആൻ വെളിപ്പെടുത്തിയത്.
ഇസ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആൻ ശീതൾ തമിഴിൽ ഭരതിന്റെ നായികയായി കാളിദാസ് എന്ന ചിത്രത്തിലുമഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |