ബോളിവുഡിലെ പുതിയ ഹോട്ട് താരമാണ് അനുപമ അഗ്നിഹോത്രി. താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത് എല്ലാം ഗ്ളാമറസ് ചിത്രങ്ങൾ. അതിനാൽ അനുപമയുടെ ചിത്രങ്ങൾ എല്ലാം വൈറലാകുന്നു. മോഡലിംഗ് രംഗത്തു നിന്നാണ് അനുപമ എത്തുന്നത്. 2018ൽ രംഗീല രാജ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. അതേ വർഷം തന്നെ അനുപമ വാർത്തകളിൽ ഇടംപിടിച്ചു. സിനിമയിൽ നിന്നു തനിക്ക് ലൈംഗിക അതിക്രമം നേരിട്ടു എന്നായിരുന്നു പരാതി. അനുപമയുടെ പരാതി ബോളിവുഡിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. എന്നാൽ അധികം കഴിയാതെ അതു കെട്ടടങ്ങി. ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അനുപമ. ഗ്ളാമർ കാട്ടാൻ മാത്രമല്ല, ശക്തമായ കഥാപാത്രം തന്നാൽ അഭിനയിച്ചുഫലിപ്പിക്കാനും തനിക്ക് അറിയാമെന്ന് അനുപമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |