നാടകരംഗത്തേക്ക് അപ്പാനി ശരത്തിന്റെ നേതൃത്വത്തിൽ ലോക്കൽ ബൻഡിൽ എന്ന സംരംഭം ആരംഭിച്ചു. വ്യക്തികളെ കണ്ടെത്തി നാടകത്തിൽ അവസരം നൽകുകയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്.
നാടകങ്ങൾ കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും അവതരിപ്പിക്കുന്നതും നാടക ക്ലാസ് , ഒഡിഷൻ എന്നിവ നടത്തുന്നതും ലക്ഷ്യമിടുന്നു.
യുണൈറ്റഡ് ഫ്ളയിംഗ് ഒബ്ജെക്ട്സ് (യു.എഫ്.ഒ )എന്ന പേരിൽ നാടകം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അഭിനേതാക്കളെ ക്ഷണിച്ച് പോസ്റ്റർ പുറത്തിറക്കി. ഈ മാസം 13ന് ആലുവ ലുക്കമോ റെസ്റ്റോ കഫേയിലായിരിക്കും ഓഡിഷൻ . 18നും 35നും മദ്ധ്യേ പ്രായം ഉള്ളവർക്ക് പങ്കെടുക്കാം. കണ്ണൻ ഉണ്ണി സംവിധാനം നിർവഹിക്കുന്നു. മീഡിയ പ്രെമോഷൻ: പി ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |