യുവനടൻമാരിൽ ശ്രദ്ധേയനായ അർജുൻ അശോകൻ കുടുംബസമേതം ബാലി യാത്രയിൽ. ഭാര്യ നിഖിത ഗണേശിനും മകൾ അൻവിക്കും ഒപ്പമാണ് യാത്ര. ബാലി ചിത്രങ്ങൾ നിഖിത സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് ആരാധകർ അറിയുന്നത്. ക്യൂട്ട് കുടുംബം എന്നാണ് ആരാധകരുടെ കമന്റ്. 2018 ഡിസംബറിലാണ് അർജുന്റെയും നിഖിതയുടെയും വിവാഹം. ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയാണ് നിഖിത ഗണേശ്.എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അർജുനും നിഖിതയും ഒരുമിച്ചത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലൂടെയാണ് അർജുൻ അശോകൻ വെള്ളിത്തിരയിൽ എത്തുന്നത്.ബിടെക്ക്, വരത്തൻ, മന്ദാരം, കടുവ, മധുരം വൂൾഫ് തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്വഭാവ നടനായി എത്തി. സൂപ്പർ ശരണ്യയിൽ നായകനായി തിളങ്ങുകയും ചെയ്തു. അനൂപ് പദ്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം ആണ് നായകനായി അഭിനയിച്ച് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. പ്രണയവിലാസം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അനശ്വര രാജൻ, മമിത ബൈജു എന്നിവരാണ് നായികമാർ. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ എന്ന ചിത്രത്തിൽ അർജുൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.തീപ്പൊരി ബെന്നി ആണ് ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |