കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്. 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പാണ് അവതരിപ്പിക്കുന്നത്. പ്രാണ ആശ ശരത് കൾച്ചറൽ സെന്റർ എന്ന മൊബൈൽ ആപ്പ് 23ന് അവതരിപ്പിക്കും. ആപ് വഴി കലകൾ അഭ്യസിക്കാം. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ താരം സൗജന്യമായി പഠിപ്പിക്കും. റെക്കോഡ് ചെയ്ത ക്ളാസുകളാണ് ആദ്യഘട്ടത്തിൽ. ആശ ശരത്ത് കൾച്ചറൽ സെന്റർ പ്രാണ ഇൻസെറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ്, ആൻഡ്രോയിഡ്, ആപ്പിൾ പ്ളാറ്റ്ഫോമുകളിൽ ലഭിക്കും.അതേസമയം പാപ്പൻ ആണ് റിലീസിന് ഒരുങ്ങുന്ന ആശ ശരത് ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ 29ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |