അവതാർ 2 ന്റെ ആഗോള കളക്ഷൻ 1.5 ബില്യൺ ഡോളർ. (12,341 കോടി രൂപ) അവതാറിന്റെ രണ്ടാം ഭാഗമായ അവതാർ 2- ദ് വേ ഒഫ് വാട്ടർ ഗംഭീര കളക്ഷൻ നേടുന്നതിനാൽ 3, 4, 5 ഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ജെയിംസ് കാമുറൂൺ. അവതാർ 2ന് മുടക്കുമുതൽ തിരിച്ചുപിടിക്കണമെങ്കിൽ രണ്ട് ബില്യൺ ഡോളർ എങ്കിലും നേടണമെന്നും എന്നാൽ മാത്രമേ തുടർ ഭാഗങ്ങളുടെ നിർമ്മാണം സാദ്ധ്യമാക്കാനാകുവെന്നും കാമറൂൺ പറഞ്ഞിരുന്നു.കേരളത്തിലും അവതാർ 2 കളക്ഷൻ റെക്കോർഡ് ഭേദിക്കുകയാണ്.
അവതാർ 3 ന്റെ ചിത്രീകരണം പൂർത്തിയായതാണ് .നാല്, അഞ്ച് ഭാഗങ്ങളുടെ രചനയും പൂർത്തിയായി. നാലാം ഭാഗത്തിന്റെ ചില രംഗങ്ങളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |