നാലു ദേശീയ അംഗീകാരങ്ങളിൽ അയ്യപ്പനും കോശിയും ഒപ്പം സുരറൈ പോട്ര്
ആദ്യ ചിത്രത്തിലൂടെ പുരസ്കാരം നേടി സെന്ന ഹെഗ്ഡെ, കാവ്യ പ്രകാശ്
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് 10 അംഗീകാരങ്ങൾ. അപർണ ബാലമുരളി മികച്ച നടി ( സുരറൈ പോട്ര്). ബിജു മേനോൻ ( അയ്യപ്പനും കോശിയും) സഹനടൻ. സച്ചി ( അയ്യപ്പനും കോശിയും)സംവിധായകൻ, നഞ്ചിയമ്മ ( അയ്യപ്പനും കോശിയും) ഗായിക.സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.മികച്ച സംഘട്ടന സംവിധാനത്തിന് മാഫി ശശി, രാജശേഖർ, സുപ്രിം സുന്ദർ ( അയ്യപ്പനും കോശിയും) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. .മികച്ച കലാസംവിധായകനായി അനീസ് നാടോടി ( കപ്പേള) . നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി.സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും നാലു പുരസ്കാരങ്ങളാണ് നേടിയത്.
വിഷ്ണു ഗോവിന്ദ്, ഹരിശങ്കർ( ഒാഡിയോഗ്രഫി) മികച്ച തിരക്കഥ ശാലിനി ഉഷ നായർ, സുധ കൊങ്കര (സുരറൈ പോട്ര് )എന്നിവർ പങ്കിട്ടു.അയ്യപ്പനും കോശിയും സുരറൈ പോട്ര് എന്നീ ചിത്രങ്ങൾക്ക് നാലു അംഗീകാരങ്ങളുണ്ട്.സെന്ന ഹെഗ്ഡെ, കാവ്യ പ്രകാശ് എന്നിവർ ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിന് അർഹരായി.2020 ൽ പുറത്തിങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസകാരത്തിന് മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |