ബാബു ആന്റണി ഒരിടവേളയ്ക്കുശേഷം വീണ്ടും ആക്ഷൻ ഹീറോയുടെ കുപ്പായമണിയുന്നു. ഔട്ട്റേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും ഹോളിവുഡിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എൽ. സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി വീണ്ടും ആക്ഷൻ ഹീറോയാകുന്നത്. സൗത്ത് ഇന്ത്യൻ യു.എസ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അമേരിക്കയിലെ ടെക്സാസിൽ തുടങ്ങി.ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത സാങ്കതിക തികവാർന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.ബോബ് എന്ന ധീരയോദ്ധാവിന്റെ വേഷമാണ് ദ ഗ്രേറ്റ് എസ്ക്കേപ്പിൽ ബാബു ആന്റണി അവതരിപ്പിക്കുന്നത്.ബാബു ആന്റണിക്കും സംവിധായകൻ സന്ദീപിനുമൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. യദുകൃഷ്ണനാണ് രചയിതാവ്. പി.ആർ.ഒ : അയ്മനം സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |