ചെമ്പൻ വിനോദ് ജോസ്, ലുക്മാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഞ്ചുകള്ള കോക്കാൻ എന്നു പേരിട്ടു. വണ്ടിപ്പെരിയാറിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മേഘ തോമസാണ് നായിക. ചെമ്പൻ നിർമ്മിച്ച ഭീമന്റെ വഴി എന്ന ചിത്രത്തിൽ മേഘ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് അഞ്ചുകള്ള കോക്കാൻ. ചെമ്പൻ വിനോദിന്റെ സഹോദരനാണ് ഉല്ലാസ് ചെമ്പൻ.
ചെമ്പൻ തിരക്കഥ എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ഉല്ലാസ് പൊലീസ് വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പാമ്പിച്ചി എന്ന ഹ്രസ്വചിത്രമാണ് ഉല്ലാസിന്റെ ആദ്യ സംവിധാന സംരംഭം. വടക്കൻ കേരളത്തിലെ പൊട്ടൻ തെയ്യത്തെയും തോറ്റം പാട്ടിനെയും പ്രമേയമാക്കിയാണ് പാമ്പിച്ചി ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |