ചിരഞ്ജീവിയും മകൻ രാംചരണും ഒന്നിച്ചഭിനയിച്ച ആചാര്യ ഏറ്റവും വലിയ തിയേറ്റർ ദുരന്തമായി മാറി. 84 കോടി രൂപയുടെ നഷ്ടമാണ് ആചാര്യ വരുത്തിയത്. സാമ്പത്തിക നഷ്ടത്തിന് ചിരഞ്ജീവിയോട് സഹായം ചോദിച്ച് വിതരണക്കാരൻ രാജഗോപാൽ ബജാജ് കത്തെഴുതുകയും ചെയ്തു. പണത്തിന്റെ 75 ശതമാനവും നഷ്ടപ്പെട്ടതായി, രാജഗോപാൽ ബജാജ് വെളിപ്പെടുത്തുന്നു. റായ്പൂർ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാൻ ബജാജ് പ്രശസ്ത വിതരണക്കാരനായ വാറങ്കൽ ശ്രീനിവിന് പ്രീമിയം നൽകി. എന്നാൽ ചിത്രം തിയേറ്ററിൽ തകർന്നടിഞ്ഞു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം രാംചരണിന്റെ നിർമ്മാണ കമ്പനിയായ കൊനിഡെലയും മാറ്റിനി എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമ്മിച്ചത്. പൂജ ഹെഗ്ഡെയായിരുന്നു ചിത്രത്തിൽ രാംചരണിന്റെ നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |