
സാഗർ സൂര്യ, അമീൻ,ആദം സാബിക് ഒപ്പം പ്രഗത്ഭരായ മറ്റു യുവ താരനിരയും ഒന്നിക്കുന്ന ഡർബിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മാർച്ച് 27ന് റിലീസ് ചെയ്യുന്ന ഡർബി സജിൽ മമ്പാട് സംവിധാനം ചെയ്യുന്നു.
ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയവും ആക്ഷനും ഇമോഷനും ഫണ്ണും ചേർത്ത് അവതരിപ്പിക്കുന്ന കളർഫുൾ കംപ്ലീറ്റ് എന്റർടെയ്നറാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നവുമാണ് .
ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് മറ്റ് താരങ്ങൾ .
തിരക്കഥ : സഹ്റു സുഹ്റ, അമീർ സുഹൈൽ, ഛായാഗ്രഹണം : അഭിനന്ദൻ രാമനുജം, ഗോപി സുന്ദറാണ് സംഗീതം, എഡിറ്റിംഗ് : ആർ. ജെറിൻ, സ്ക്രിപ്റ്റ് കൺസൾട്ടന്റ് : ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് നിർമ്മാണം . സ്ട്രൈറ്റ് ലൈൻ സിനിമാസാണ് കേരളത്തിൽ വിതരണം .പി.ആർ.ഒ ആന്റ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |