SignIn
Kerala Kaumudi Online
Monday, 15 June 2026 10.09 PM IST

ബാലകൃഷ്ണ - നയൻതാര ചിത്രത്തിൽ കാജൽ അഗർവാൾ

ss

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനായി ഗോപി ചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ കാജൽ അഗർവാളും. നയൻതാര ആണ് നായിക.

മാസ് കൊമേഴ്സ്യൽ എന്റർടെയ്നറുകളിലൂടെ ശ്രദ്ധേയനായ ഗോപിചന്ദ്മ ലിനേനി ആദ്യമായി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിന് എൻ.ബി.കെ 111 എന്നാണ് താത്കാലികമായി നൽകുന്ന പേര്. വീരഹംഹ റെഡ്ഡി എന്ന ബ്ളോക്ക് ബസ്റ്ററിനുശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിംഹ, ജയ് സിംഹ, ശ്രീരാമ രാജ്യം എന്നീ ചിത്രങ്ങൾക്കുശേഷം ബാലകൃഷ്ണയും നയൻതാരയും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . ഇതുവരെ കാണാത്ത തരത്തിലായിരിക്കും താരങ്ങൾ പ്രത്യക്ഷപ്പെടുക. കുതിരപ്പുറത്തുന്നു വരുന്ന നയൻതാരയെ അവതരിപ്പിച്ച് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ക്യാൻവാസ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലിരു ആണ് ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. അതേ സമയം നന്ദമുരി ബാലകൃഷ്ണയുടെ ബ്ളോക്ക് ബസ്റ്റർ ചിത്രം ഭഗവന്ത് കേസരിയിൽ കാജൽ അഗർവാൾ അഭിനയിച്ചതാണ്. പുരാണ കഥാപാത്രങ്ങളിൽ തിളങ്ങുന്ന താരം ആണ് കാജൽ അഗർവാൾ. തെലുങ്കിൽ ഒരുക്കിയ പാൻ ഇന്ത്യൻ ചരിത്ര ഇതിഹാസ ചിത്രം കണ്ണപ്പയിൽ പാർവതി ദേവിയായാണ് എത്തിയത്.

നിതീഷ് തിവാരിയുടെ രാമായണ സീരിസിൽ മണ്ഡോദരിയായി കാജൽ അഗർവാൾ അഭിനിയിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY