SignIn
Kerala Kaumudi Online
Wednesday, 25 September 2024 4.03 PM IST

ഷുക്കൂർ വക്കീലിന്റെ 'രണ്ടാം വിവാഹത്തിന്' ആശംസയുമായി റസൂൽ പൂക്കുട്ടി

Increase Font Size Decrease Font Size Print Page
g

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയുമായി പുനർവിവാഹം നടത്തിയ നടനും അഭിഭാഷകനുമായ ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത ശബ്ദലേഖകനും സംവിധായകനുമായ റസൂൽ പൂക്കുട്ടി. വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താൻ അദ്ദേഹത്തിനൊപ്പമുണ്ടെന്ന് റസൂൽ പൂക്കുട്ടി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

ഷുക്കൂർ വക്കീൽ എന്ന ഈ മനുഷ്യനെ എനിക്ക് ഇഷ്ടമാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വിസ് മയിപ്പിക്കുന്ന പ്രകടനം വഴി അദ്ദേഹം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരു നല്ല മനുഷ്യന്റെയും ഒരു മികച്ച നടന്റെയും അടയാളങ്ങൾ എനിക്ക് അദ്ദേഹത്തിൽ കാണാം. ഒരു അഭിഭാഷകന്റേതായ ചില പ്രത്യേകതകളും എനിക്ക് അദ്ദേഹത്തിൽ നിന്ന് അറിയാനാവും.

ഇന്ന് അദ്ദേഹം വച്ചിരിക്കുന്ന ചുവട് ഈ രാജ്യത്തെ ഓരോ ലിബറൽ മുസ്ലിമിന്റെയും കണ്ണ് തുറപ്പിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ 'രണ്ടാം വിവാഹത്തിൽ' എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. പക്ഷേ മനസുകൊണ്ട് ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. ധൈര്യപൂർവ്വമുള്ള ആ നിലപാടിനൊപ്പവും . താങ്കൾക്കും താങ്കൾ പുതുതായി വിവാഹം കഴിച്ച ഭാര്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ഹണിമൂൺ ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതരിക.റസൂൽ പൂക്കുട്ടി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.