മോഡലിംഗ് വഴി സിനിമ . നടി എന്ന വിലാസത്തിൽനിന്ന് സംരംഭകയുടെയും ക്രിയേറ്റീവ് ഡയറക്ടറുടെയും ഡാൻസ് സ്റ്റുഡിയോ ഉടമയുടെയും കുപ്പായങ്ങൾ നൽകി ചെന്നൈ നഗരം ചേർത്തുപിടിക്കുന്നു. പതിനഞ്ചുവർഷം മുൻപ് വാക സൂടാ വാ എന്ന ചിത്രത്തിൽ നായികയാവാൻ തിരുവനന്തപുരത്തുനിന്ന് വന്നപ്പോൾ തുടങ്ങിയ ഇഷ്ടമെന്ന് ഇനിയ തിരിച്ചറിയുന്നു. പുതിയ ചുവടുവയ്പ്പിന്റെ വിശേഷങ്ങൾ ഇനിയ പങ്കുവയ്ക്കുന്നു.
ജനുവരി സമ്മാനം
ബി.ബി.എ ആണ് പഠിച്ചത്. കൊവിഡ് കാലത്ത് രൂപപ്പെട്ട ആശയത്തിൽനിന്നാണ് സ്വന്തം ബ്രാൻഡായ 'അനോറ ആർട് സ്റ്റുഡിയോ" എന്ന പേരിൽ ചെന്നൈയിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോആരംഭിക്കുന്നത്. ആറുമാസത്തെ പഠനശേഷമാണ് സംരംഭത്തിന് തുടക്കം. ജീവിതത്തിൽ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കുന്നത് ജനുവരിയിലാണ്.കഴിഞ്ഞ വർഷം ജനുവരിയിൽ അനോറ ആരംഭിച്ചു. അഭിനയ അരങ്ങേറ്രം കുറിച്ച ആദ്യ തമിഴ് സിനിമയായ വാക സൂടാ വായിൽ നായികയായി കാസ്റ്റ് ചെയ്യുന്നതും ജനുവരിയിൽ .ഡിസൈനിംഗും ഫാഷനും മേക്കപ്പും ബ്യൂട്ടിയും ചേരുന്നതാണ് അനോറ.കേരളീയ തനിമയിൽ കൈത്തറി വസ്ത്രങ്ങളെ കോർത്തിണക്കി 'വിളക്ക് "എന്ന പേരിൽ ഫാഷൻ ഷോ ചെയ്തു. മലേഷ്യയിലും ദുബായിലും അന്താരാഷ്ട്ര ഫാഷൻ ഷോകൾ . ക്രിയേറ്റീവ് ഡിസൈനറായി പ്രവർത്തിക്കുന്നത് ചേച്ചി സ്വാതിയാണ്. സംരംഭക എന്ന നിലയിൽ ലഭിക്കുന്ന ബഹുമാനം ആസ്വദിക്കുന്നു. ഒാരോ ദിവസവും പുതിയ പാഠവും പുതിയ അനുഭവവും. ദുബായ് ഫാഷൻ ഷോയുടെ എന്റർടെയ്ൻമെന്റ് വിഭാഗം ഞാൻ ഡയറക്ട് ചെയ്തു. ഷോ ഡയറക്ഷൻ ഇഷ്ടപ്പെട്ട മേഖലയാണ്. ആർ.കെ. സെൽവമണി സാറിനൊപ്പം അസിസ്റ്റ് ചെയ്യാറുണ്ട്.
സീറോ ബാലൻസ്
നൃത്തത്തോട് അഗാധമായ സ്നേഹവും സമൂഹത്തോട് പ്രതിബദ്ധതയും ഒരുപാട് നാളത്തെ ആഗ്രഹവുമാണ് ആത്രേയ ഡാൻസ് സ്റ്റുഡിയോആരംഭിക്കാൻ പ്രചോദനം പകർന്നത്.സീറോ ബാലൻസിൽനിന്ന് സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു.പ്രശസ്ത ഡാൻസറും കൊറിയോഗ്രഫറും ഗുരുവായ അരുൺ നന്ദകുമാറുമായി ചേർന്ന് ക്ലാസിക്കൽ, പരമ്പരാഗത നൃത്ത രൂപങ്ങളെ സമകാലിക പരീക്ഷണങ്ങളുമായി സംയോജിപ്പിച്ചാണ് ആത്രേയയിൽ അവതരിപ്പിക്കുന്നത്. സിനിമാറ്റിക് ഫ്യൂഷൻ ,കഥക് , ഒഡീസി , അക്രോബാക്റ്റിക് , ഏരിയൽ , ഫയർ , ലാറ്റിൻ , ഹിപ്-ഹോപ്പ് തുടങ്ങി എല്ലാതരം നൃത്ത ഇനങ്ങളും അവതരിപ്പിക്കാൻ വലിയൊരു ടീം ആത്രേയയുടെ ഒപ്പമുണ്ട്. അവാർഡ് ഷോ , സെലിബ്രിറ്റി ഷോ , ബ്രാൻഡ് ലോഞ്ച് എന്നിവയുടെ ഭാഗമാകുന്നു. ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കുന്ന ഇവന്റുകളാണ് ഇനിയത്തെ ലക്ഷ്യം .
ചെന്നൈ വാസി
തമിഴിലും തെലുങ്കിലും ആണ്സജീവം. തമിഴിൽ ആധാർ, സീരൻ എന്നീ ചിത്രങ്ങൾ. തെലുങ്കിൽ സ്വീറ്റി നോട്ടി ക്രേസി. നല്ല സിനിമയും അഭിനയ പ്രാധാന്യമേറിയ മികച്ച കഥാപാത്രങ്ങളും അവിടെ ലഭിക്കുന്നു. മാമാങ്കത്തിന് ശേഷം മലയാളത്തിൽ നിന്ന് നല്ല അവസരത്തിന് കാത്തിരിക്കുകയായിരുന്നു. അഞ്ചുവർഷത്തിനുശേഷം അഭിനയിച്ച സിനിമയാണ് ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |