അനൂപ് മേനോൻ, അജു വർഗീസ്, ചന്ദുനാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് ഇന്ന് തലശേരിയിൽ ചിത്രീകരണം ആരംഭിക്കും. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് രചന. മിഥുന്റെ ശിഷ്യനായി വിഷ്ണു ഭരതൻ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. അനൂപ് മേനോൻ നായകനായി അഭിനയിച്ച 21 ഗ്രാംസ് എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിക്കുന്ന ചിത്രമാണ്. സൂപ്പർഹിറ്റായ അഞ്ചാം പാതിരയ്ക്കുശേഷം മിഥുൻ മാനുവൽ തോമസ് രചന നിർവഹിക്കുന്ന ത്രില്ലർ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.ഛായാഗ്രഹണം ആൽബി, സംഗീതസംവിധാനം സാം സി.എസ് . പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി . പി.ആർ. ഒ വാഴൂർ ജോസ് . അതേസമയം അനൂപ് മേനോനെ നായകനാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജൂണിൽ തിരുവനന്തപുരത്ത് ആരംഭിക്കും. അഡ്വ.ജയരാമൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ആത്മീയ രാജൻ ആണ് നായിക. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി , ജഗദീഷ്, വിജയരാഘവൻ, മണിയൻപിള്ള രാജു, കോട്ടയം രമേശ്, നന്ദു, പി.പി. കുഞ്ഞികൃഷ്ണ ൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |