ദുഖറിന്റെ കുഞ്ഞു മാലാഖ മറിയത്തിനും പിറന്നാൾ
ഉമ്മ സുൽഫത്തിന് ജന്മദിനാശംസ നേർന്ന് ദുൽഖർ സൽമാൻ . ഉമ്മയ്ക്കായി ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. സാരിയുടുത്ത ഉമ്മയുടെ ഒരു മനോഹര ചിത്രവും ദുൽഖർ പങ്കുവച്ചു. എന്റെ പ്രിയപ്പെട്ട ഉമ്മ, നിങ്ങളുടെ ജന്മദിനത്തിന് പോസ്റ്റ് ചെയ്യാൻ ഞാൻ ഫോട്ടോകൾ തിരയുകയായിരുന്നു. അപ്പോഴാണ് ഇൗ ചിത്രം ഞാൻ കണ്ടത്. ഇൗ സാരിയിൽ ഉമ്മയെ കാണുമ്പോൾ മറിയത്തേക്കാൾ ചെറുപ്പത്തിൽ ഞങ്ങൾക്കുള്ള ചില ബാല്യകാല ഒാർമ്മകളും ചിത്രങ്ങളും അതെന്നെ ഒാർമ്മിപ്പിച്ചു. അതുപോലെ തന്നെ വീണ്ടും ഒരു കുട്ടിയായതുപോലെ എനിക്ക് തോന്നി.
നിങ്ങൾ എന്നെ അങ്ങനെയാണ് കാണുന്നതെന്ന് എനിക്കറിയാം. വാസ്തവത്തിൽ നമ്മളെല്ലാവരും ഞങ്ങൾക്ക് എത്ര വയസുണ്ടെങ്കിലും നിങ്ങളുടെ കണ്ണുകളിലും ഹൃദയത്തിലും നിങ്ങളുടെ മക്കളും കൊച്ചുമക്കളും ഒരേ പ്രായക്കാരാണ്. നിങ്ങൾക്ക് എക്കാലത്തും ഞങ്ങളെല്ലാം കുഞ്ഞുങ്ങളായിരിക്കുമല്ലോ. ഞാൻ നിങ്ങളെ സ്നേഹിക്കുന്ന ഉമ്മേ, നിങ്ങൾക്കും ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. ദുൽഖർ സൽമാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ദുൽഖറിന്റെ കുഞ്ഞ് മാലാഖ മറിയം അമീറ സൽമാന്റെ ജന്മദിനമായിരുന്നു ഇന്നലെ. 2017 മേയ് അഞ്ചിനായിരുന്നു ദുൽഖറിന് പെൺകുഞ്ഞ് ലഭിച്ചത്.
മകളുടെ വരവ് അറിയിച്ച് ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്റെ ജീവിതംതന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽനിന്ന് വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |