SignIn
Kerala Kaumudi Online
Saturday, 21 September 2024 7.05 AM IST

പ്രതീക്ഷകൾ തെറ്റി, രണ്ട് വിവാഹ ബന്ധങ്ങളും തകർന്നതിനെക്കുറിച്ച് സീത

Increase Font Size Decrease Font Size Print Page
x

രണ്ട് വിവാഹബന്ധങ്ങളും തകർന്നതിനെക്കുറിച്ച് പ്രതികരിച്ച് തെന്നിന്ത്യൻ താരം സീത പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. ഒരു സാധാരണ കുടുംബത്തിൽ നിന്നു വന്ന ലോകത്തെക്കുറിച്ച് അധികമറിയാത്ത പെൺകുട്ടി. എന്റെ ഭർത്താവ് എന്റേത് മാത്രമായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. പ്രതീക്ഷകൾ വയ്ക്കുന്നതിൽ എന്താണ് തെറ്റ്. പ്രതീക്ഷകൾ തെറ്റിയതോടെയാണ് പ്രശ്നങ്ങൾ വന്നത്. പ്രതീക്ഷകൾ കുറയ്ക്കണമെന്ന് എല്ലാവരും പറയുമെങ്കിലും അടിസ്ഥാനമായ ചില കാര്യങ്ങളിലുള്ള പ്രതീക്ഷകളിൽ തെറ്റില്ല. സീതയുടെ വാക്കുകൾ. 1990 ൽ ആയിരുന്നു ചലച്ചിത്രതാരങ്ങളായ പാർത്ഥിപനും സീതയും തമ്മിലുള്ള വിവാഹം. വിവാഹശേഷം സീത അഭിനയരംഗത്തുനിന്നു മാറിയിരുന്നു. 2001ൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു. പിരിഞ്ഞ ശേഷം വർഷങ്ങൾക്കിപ്പുറം സീത തമിഴ് സീരിയൽ താരം സതീഷ് കുമാറിനെ വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധവും തകർന്നു. ആദ്യ വിവാഹത്തിൽ സീതയ്ക്ക് രണ്ടു മക്കളുണ്ട്. ഒരു മകനെ ദത്തെടുക്കുകയും ചെയ്തു. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ സീത അഭിനയിച്ചിട്ടുണ്ട്. ഐ. വി ശശി സംവിധാനം ചെയ്ത കൂടണയും കാറ്റ് സിനിമയിൽ റഹ്‌മാന്റെ നായികയായി അഭിനയിച്ചാണ് മലയാളത്തിലേക്ക് എത്തുന്നത്. മൈ ബോസിൽ ദിലീപിന്റെ അമ്മയായി തിളങ്ങി. പകലും പാതിരാവും സിനിമയിൽ രജിഷ വിജയന്റെ അമ്മയായാണ് അവസാനം വേഷമിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.