ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു.എവേക് എന്ന പേരിട്ട പാൻ ഇന്ത്യൻ ചിത്രം ക്യാമ്പസ് ഹൊറർ ഗണത്തിൽ ഒരുങ്ങുന്നു.
സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച തെലുങ്ക് നടൻ കാർത്തികേയദേവ് ആണ് നായകൻ.വിൻസിറ്റയാണ് നായിക. പേപ്പട്ടി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച വിൻസിറ്റ ചിത്രീകരണം പുരോഗമിക്കുന്ന ഉഴവർ മകൻ എന്ന തമിഴ്ചിത്രത്തിലും നായികയാണ്. ആംഗ്രി ബഡീസ്. പപ്പടവട എന്നീ വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ്, ലാൽ, ജോണി ആന്റണി, ജോയ് മാത്യു,
പ്രശസ്ത ബോളിവുഡ് നടൻ മകരന്ദ് ദേശ് പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്. പ്രശസ്ത യൂട്യൂബറും, മീഡിയ ഇൻഫ്ളുവൻസറും, ഗായികയും, ഡാൻസറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. രചന അശ്വതി അലക്സ്, സംഗീത സംവിധാനവും അലക്സ് പോൾ നിർവഹിക്കുന്നു. ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, ഹരി പത്തനാപുരം, പ്രൊഡക്ഷൻ കൺട്രോളർ - മുരളി വിജയ്, ജൂൺ ആദ്യം തെങ്കാശി , കുറ്റാലം എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. പാൻ ഇൻഡ്യൻ മൂവിസിന്റെ ബാനറിൽ അഡ്വ.ബിനു,. ജയകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |