കഴിഞ്ഞ നവംബറിലാണ് ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരെയും സ്വന്തം മക്കളെപ്പോലെത്തന്നെയാണ് ക്രിസ് കാണുന്നത്. തങ്ങളുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
മകളുടെ പുത്തൻ വിശേഷം ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ക്രിസ് വേണുഗോപാൽ ഇപ്പോൾ. മകൾ ഇടയ്ക്കുവച്ച് പഠിപ്പ് നിർത്തിയിരുന്നു. വീണ്ടും പഠനം തുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ വിശേഷം. യൂണിഫോമിലുള്ള മകളുടെ ചിത്രങ്ങളാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
'മാതാപിതാക്കൾ എന്ന നിലയിൽ അഭിമാനകരമായ നിമിഷം. ഞങ്ങളുടെ മകൾ ബിസിനസ് മാനേജ്‌മെന്റ് ആൻഡ് ഏവിയേഷൻ ബിരുദ കോഴ്സിന് ജോയിൻ ചെയ്തു. അവളുടെ ഭാവിയിലേക്കുള്ള ചുവടുവയ്പ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.'- എന്നാണ് ക്രിസ് വേണുഗോപാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |