നടി നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം. നടിയുടെ വസ്ത്രധാരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ മോഡൽ വസ്ത്രങ്ങൾ നവ്യയ്ക്ക് ചേരില്ലെന്നും ഇങ്ങനെ കാണുന്നത് ഇഷ്ടമല്ലെന്നും കമന്റുകളിൽ പറയുന്നു. സ്ത്രീകളടക്കമുള്ളവരാണ് വിമർശന കമന്റുകളുമായി രംഗത്തെത്തുന്നത്. എന്നാൽ ചിലർ വിമർശനങ്ങൾ കാര്യമാക്കേണ്ടെന്നും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകൂ എന്നും പറയുന്നുണ്ട്.
'നവ്യ എന്ന് പറയുമ്പോൾ മനസിൽ തെളിയുന്നത് ഐശ്വര്യമുള്ള ഒരു നാടൻ പെൺകുട്ടിയെയാണ്. അതുകൊണ്ട് ഈ വക ഡ്രെസുകളൊന്നും നവ്യക്ക് ചേരില്ല. ഇത് എന്റെ അഭിപ്രായം മാത്രമാണ്'- ഒരാൾ കുറിച്ചു. 'നവ്യയെ ഈ മോഡൽ ഡ്രെസിൽ കാണുന്നത് എന്തുകൊണ്ടോ എനിക്കിഷ്ടമല്ല', നല്ലൊരു നടി ആയിരുന്നു ഇപ്പോൾ സിനിമ ഇല്ലാതെ വന്നപ്പോൾ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു'- ഇങ്ങനെയായിരുന്നു സ്ത്രീകൾ കുറിച്ച കമന്റ്.
എന്നാൽ നവ്യയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും കമന്റ് ബോക്സിൽ എത്തി. 'ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം എന്തു ഭക്ഷണം കഴിക്കണം എങ്ങനെ നടക്കണം എന്നത് അവരുടെ വ്യക്തിപരമായ അവകാശങ്ങൾ അല്ലേ. അവർക്ക് ശരിയെന്നു തോന്നുന്നത് അവർക്ക് ചെയ്യാം. നമ്മൾ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ് നല്ല ക്യാരക്ടറാണ്. നമ്മൾക്ക് അത് നോക്കിയാൽ പോരെ'- ഒരാൾ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |