ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഫാഷൻ ഫിലിം ഉറവി ശ്രദ്ധേയമാകുന്നു. ഇടവേളയ്ക്കു ശേഷം ദിവ്യ ഉണ്ണി കാമറയ്ക്കു മുന്നിൽ എത്തുകയാണ്. പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവിക്ക് രണ്ടു മിനിട്ടാണ് ദൈർഘ്യം. ഫാഷൻ ഫോട്ടോഗ്രഫി എന്നതിനെ വീഡിയോയിലൂടെ ആവിഷ്കരിക്കുന്ന പുതിയ ചിത്രീകരണ രീതിയാണ് ഫാഷൻ ഫിലിം.ഉർവി അഥവാ ഭൂമി എന്നതിനെ അർത്ഥമാക്കി പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന സ്ത്രീയെയാണ്
ദിവ്യ ഉണ്ണി അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റർ,ഡി.ഐ, വിഷ്ണുശങ്കർ വി.എസ്, ഗാനങ്ങൾ ഗോപികൃഷ്ണൻ ആർ. സംഗീതം അമൃതേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |