ജയസൂര്യ, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കരുതെന്ന ഹർജിയാണ് ഹൈക്കോടതി തള്ളി.
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ നല്കിയ ഹർജിയാണ് തള്ളിയത്. സുനീഷ് വാരനാടാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ നിർമ്മിച്ച ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. െെദവമുണ്ടെന്നായിരുന്നു കോടതി വിധി അറിഞ്ഞ് നാദിർഷയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |