ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും സെപ്തംബർ 17ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് തിയേറ്ററുകളിൽ എത്തിക്കും. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് മറ്റു താരങ്ങൾ. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോൾസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, ഡോ. പോൾ വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ശ്രീജിത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |