നടി എമി ജാക്സൺ ഭാവിവരനും പങ്കാളിയുമായ ജോർജുമായി പിരിയുന്നുവെന്ന് ബോളിവുഡ് മാദ്ധ്യമങ്ങൾ. ജോർജിന് ഒപ്പമുള്ള ചിത്രങ്ങൾ നടി സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം എമിയും ജോർജും 2019ലാണ് വിവാഹ നിശ്ചയം ചെയ് തത്. അതേ വർഷം തന്നെ ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോൾ ജോർജ്ജിനൊപ്പമുള്ള ചിത്രമാണ് ആരാധകർക്കായി നടി പങ്കുവച്ചത്. എന്നാൽ ആ ഫോട്ടോയും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. എ.എൽ. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടാളം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. ഷങ്കർ സംവിധാനം ചെയ്ത 2.0ലാണ് എമി അവസാനമായി അഭിനയിച്ചത്. മൂന്ന് വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം മോഡലിംഗിലാണ് ഇപ്പോൾ ശ്രദ്ധ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |