SignIn
Kerala Kaumudi Online
Thursday, 19 September 2024 6.49 PM IST

ഗോൾഡിൽ അതിഥി വേഷത്തിൽ റോഷൻ മാത്യു, സിജു വിത്സൻ, ദീപ്തി സതി

Increase Font Size Decrease Font Size Print Page

roshan

പൃഥ്വിരാജ്, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ റോഷൻ മാത്യു, സിജു വിത്‌സൻ, ദീപ്തി സതി എന്നിവർ എത്തുന്നു. ചിത്രത്തിലെ നിർണായക കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യർ - ബിജു മേനോൻ ചിത്രമായ ലളിതം സുന്ദരത്തിനു ശേഷം ദീപ്തി സതി അഭിനയിക്കുന്ന സിനിമയാണ് ഗോൾഡ്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപ്‌തി സതിയാണ് നായിക. അതേസമയം അജ്‌മൽ അമീറാണ് ഗോൾഡിലെ മറ്റൊരു പ്രധാന താരം. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ഗോൾഡ് നിർമ്മിക്കുന്നത്. നേരം, പ്രേമം എന്നീ ഹിറ്റുകൾക്കുശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഗോൾഡ് എന്ന പ്രത്യേകതയുമുണ്ട്. പാട്ട് എന്ന മറ്റൊരു ചിത്രവും അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്നുണ്ട്. ഫഹദ് ഫാസിലും നയൻതാരയുമാണ് പാട്ടിലെ നായകനും നായികയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROSHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.