മലയാളികൾക്ക് എന്നും ഓർമിക്കാൻ കഴിയുന്ന ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഗോപി സുന്ദർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാദ്ധ്യത്തിൽ ചർച്ചയാണ്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ ഗായിക മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ളചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ. 'നീ എന്റെ ജീവിതം ഹൃദ്യമാക്കുന്നു' എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങൾ കൂടുതൽ അത്ഭുതങ്ങൾ അർഹിക്കുന്നു' എന്ന കുറിപ്പോടെ മയോനിയും ഈ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച 'താനാരാ' എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചത് മയോനിയായിരുന്നു. മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ഉയർന്നിരുന്നു.
സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ പ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയോ എന്ന് ആരാധകർ പിന്നാലെ ചോദിച്ചിരുന്നു. ഗോപി സുന്ദറിന് ജന്മദിനാശംസ നേർന്ന് പ്രിയ മുൻപ് പങ്കുവച്ച ചിത്രവും വലിയ രീതിയിൽ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |