ഗൗരിനന്ദ, മാളവിക മേനോൻ, മറീന മൈക്കിൾ, ലക്ഷ്മി നന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനീഷ് ഉണ്ണിക്കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയർ തൃശൂരിൽ ആരംഭിച്ചു.
റിയാസ് ഖാൻ, വിനോദ് കോവൂർ,കലേഷ്, വിജയകൃഷ്ണൻ,നന്ദു ആനന്ദ്,ബിജു മണികണ്ഠൻ,ആദിർഷ, സ്വപ്ന പിള്ള,നീരജ,സാരംഗി കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ഗ്രീഷ്മ സുധാകരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആശ്രിത് കെ. സന്തോഷ് നിർവഹിക്കുന്നു.എഡിറ്റർ-ബിജു എ . ഒ. പ്രൊഡക്ഷൻ കൺട്രോളർ-ഹാരിസ് ദേശം,കല-അഖിൽ റോയ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മെഹമൂദ് കാലിക്കറ്റ്,പി. ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |