തിരക്കഥാകൃത്ത് ഷബ്ന മുഹമ്മദ് സംവിധായികയാവുന്ന ഡെലുലു എന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, നിഖില വിമൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ചന്ദു സലിംകുമാർ, ദാവീദ് പ്രക്കാട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സൈജു ശ്രീധരൻ സംവിധാനം ചെയ്ത്, അനുരാഗ് കശ്യപ് അവതരിപ്പിച്ച മഞ്ജു വാര്യർ ചിത്രമായ ഫൂട്ടേജിന്റെ സഹരചയിതാവായ ഷബ്‌നയുടെ ആദ്യ ചിത്രം .
ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ്. പ്രശസ്ത ചിത്രസംയോജകനും ഫൂട്ടേജ് എന്ന ചിത്രത്തിന്റെ സംവിധായകനുമായ സൈജു ശ്രീധരനും ഷബ്‌ന മുഹമ്മദും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും.ഛായാഗ്രഹണം- ഷിനോസ്, സംഗീതം- സയീദ് അബ്ബാസ്, എഡിറ്റർ- സൈജു ശ്രീധരൻ, കലാസംവിധാനം- അപ്പുണി സാജൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- സിനോയ് ജോസഫ്, മേക്കപ്പ്- അന്ന ലുക്കാ,
പമ്പരം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ബിനീഷ് ചന്ദ്രയും, രാഹുൽ രാജീവുമാണ്. ചിത്രീകരണം ഉടൻ ആരംഭിക്കും. പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |