മഹാകവി കുമാരനാശാന്റെ ജീവിതകഥയെ ആസ്പദമാക്കിയ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. അതിഥി, രുഗ്മിണി, തോറ്റം, ആകാശഗോപുരം എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ കെ.പി. കുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ എട്ടിന് പുറത്തിറങ്ങും. കുമാരനാശാന്റെ ആത്മകഥാംശമുള്ള കവിതയിൽ നിന്നുമാണ് ചിത്രത്തിന്റെ പേര് ലഭിച്ചത്. എം. ശാന്തമ്മപിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ കുമാരനാശാനും ശ്രീനാരായണ ഗുരുവുമായുള്ള ബന്ധവും നവോദ്ധാനത്തിന്റെ ചരിത്രവും ആശാന്റെ കവിതകളുടെ പശ്ചാത്തലവും പറയുന്നു. മൂർക്കോത്ത് കുമാരൻ അടക്കമുള്ള കഥാപാത്രവും കടന്നു വരുന്നുണ്ട്. തൃപ്പൂണിത്തുറയ്ക്ക് പടിഞ്ഞാറും അരൂരിന് കിഴക്കുമായി കിടക്കുന്ന ദ്വീപായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തോന്നയ്ക്കൽ വീട്, പെരിയാറിന്റെ തീരം, അരുവിപ്പുറം എന്നിവിടങ്ങളിലും ചിത്രീകരണം നടത്തി. സംഗീത സംവിധായകനായ ശ്രീവത്സൻ ജെ. മേനോനാണ് കുമാരനാശാനായി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനവും കവിതാലാപനവും ശ്രീവത്സൻ തന്നെയാണ് നിർവഹിക്കുന്നത്. മോണോലോഗിലൂടെയാണ് സിനിമയുടെ സഞ്ചാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |