തെന്നിന്ത്യൻ താര സുന്ദരിമാരായ സാമന്തയ്ക്കും തൃഷയ്ക്കുമൊപ്പം വാരാന്ത്യ ആഘോഷത്തിൽ മലയാളത്തിന്റെ കീർത്തി സുരേഷും കല്യാണി പ്രിയദർശനും. ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത് സാമന്തയാണ്. ഇത്ര മനോഹരമായ നിമിഷങ്ങൾ പങ്കുവച്ച സുഹൃത്തുക്കളോട് സാമന്ത സ്നേഹവും നന്ദിയും പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്. സാമന്തയും നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ കത്തികയറുമ്പോഴാണ് താരം സിനിമയിലെ ചങ്ങാതിമാരോടൊപ്പം വാരാന്ത്യം ആഘോഷിച്ചത്. വെബ് സീരിയസായ ഫാമിലി മാനിലെ സാമന്തയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുണശേഖർ സംവിധാനം ചെയ്ത ശാകുന്തളത്തിലാണ് സാമന്ത ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |