27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഇറാൻ ചിത്രം ഹോപ് / ഷെയ്ൻ ബേ സർ , തുർക്കി ചിത്രം കെർ, ഇസ്രയേൽ ചിത്രം കൺസേഡ് സിറ്റിസൺ, ബ്രസീൽ ചിത്രം കോർഡിയലി യുവേഴ്സ് ,ടൂണിഷ്യൻ ചിത്രം ആലം റഷ്യൻ ചിത്രം കൺവീനിയൻസ് സ്റ്റോർ,ബൊലീവിയൻ ചിത്രം ഉട്ടാമ, വിയറ്റ്നാംചിത്രം മെമ്മറിലാൻഡ് , ടാൻസാനിയൻ ചിത്രം ടഗ് ഓഫ് വാർ, യുക്രയ്ൻ ചിത്രം ക്ലോണ്ടികെ എന്നീ ചിത്രങ്ങളാണ് മത്സരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മലയാളം സിനിമ ഇന്ന് ,ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നിന്ന് അറിയിപ്പ് ,നൻപകൽ നേരത്തു മയക്കം,എ പ്ളെയിസ് ഒഫ് ഔർ ഓൺ,ഔർ ഹോം എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു.
ചലച്ചിത്ര നിരൂപകനായ സി.എസ് വെങ്കിടേശ്വർ ചെയർമാനും വീണ ഹരിഹരൻ ,ബെന്നി ബെനഡിക്ട് ,പ്രശാന്ത് വിജയ്,രാഹുൽ റിജി നായർ,ഷാജി കുമാർ പി.വി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |