ബോളിവുഡ് സൂപ്പർതാരം അമിർഖാന്റെ മകൾ ഇറ ഖാന്റെ 25-ാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികിലിരുന്നായിരുന്നു ഇറയുടെ പിറന്നാൾ. അമിർഖാൻ മുൻ ഭാര്യ റീന ദത്ത, ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, അമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺറാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. അമിർ - കിരൺ റാവു ബന്ധത്തിൽ പിറന്ന മകൻ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. എന്നാൽ സ്വിം സ്യൂട്ടിലെ പിറന്നാൾ ആഘോഷത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇതേപ്പറ്റി ഇറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറയുടെ ബോളിവുഡ് അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നവരാണ് ഏറെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |