അവയവദാന തട്ടിപ്പിന് ഇരയാകേണ്ടിവരുന്ന ഒരു കുടുംബത്തിന്റെയും അവർ അനുഭവിക്കുന്ന ദുരന്തത്തിന്റെയും ആത്മസംഘർഷങ്ങളുടെയും കഥ പറയുന്ന ഹ്രസ്വചിത്രം ഇവൻ അഗ്നി പൂർത്തിയായി. പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഗ്നി പ്രകാശ് എന്ന നായക കഥാപാത്രത്തെ സൂരജ് സൂര്യമഠം അവതരിപ്പിക്കുന്നു.സുനിത എന്ന നായിക കഥാപാത്രത്തെ ചലച്ചിത്ര സീരിയൽ നടി റാണി അച്ചുവും അവതരിപ്പിക്കുന്നു. ആനി വർഗീസ്, റസിയ ബി, ഹുസൈൻ കേച്ചേരി, രാജീവ് പിഷാരടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. തിരക്കഥ വിപിനേഷ് കോഴിക്കോട്, സംഭാഷണം ബിജു പുന്നക്കാവ്, ഛായാഗ്രഹണം എസ്.എൽ. സമ്പന്നൻ, പി.ആർ. ഒ അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |