SignIn
Kerala Kaumudi Online
Friday, 26 April 2024 9.54 PM IST

ജുറാസിക് വേൾഡിലെ താരം വരദ സേതു ഉണ്ണി മുകുന്ദന് നായിക

ജയരാജ് ചിത്രം പ്രമദവനത്തിലൂടെ മലയാള അരങ്ങേറ്റം

jurasic

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം സിനിമയിൽ മലയാളിയും ഹോളിവുഡ് താരവുമായ വരദ സേതു നായിക. ജുറാസിക് പാർക്ക് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ജുറാസിക് വേൾഡ്: ഡൊമിനിയൻ സിനിമയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച വരദ സേതു ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്. നൗ യു സീ മി 2, മിഡ് സമ്മർ നൈറ്റ്സ് ഡ്രീം, സ്ട്രൈക്ക് ബാക്ക് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബി.ബി.സി പ്രക്ഷേപണം ചെയ്യുന്ന ഹാർഡ് സൺ ക്രൈം സീരിയലിൽ സി.എസ്. മിഷൻ അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയയായ വരദ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. ബ്രിട്ടനിലാണ് താരത്തിന്റെ താമസം.മലയാള സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് വരദ സേതു. അതേസമയം ജയരാജും ഉണ്ണി മുകുന്ദനും ആദ്യമായാണ് ഒന്നിക്കുന്നത്.മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി വാസുദേവൻ നായരുടെ എട്ടു ചെറു കഥകൾ ചേർത്ത് നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജിയിലേതാണ് പ്രമദവനം. കൈലാഷ് ആണ് ചിത്രത്തിലെ മറ്റൊരു താരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYARAJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.