ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷ സജയൻ, റെബ മോണിക്ക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്നലെ വരെ. ബോബി- സഞ്ജയ്യുടെ കഥയിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജിസ് ജോയ്യുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ജോണറിലാണ് ഇന്നലെ വരെ ഒരുക്കിയിരിക്കുന്നത്. പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രമാണിത്.
വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന മൂന്ന് സുഹൂത്തുക്കളുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമാ നടനായ ആദിശങ്കരനായി ആസിഫ് അലിയും ഐ.ടി ടെക്നിഷ്യനായ ശരത്തായി ആന്റണി വർഗീസും ഇൻഫോസിസ് ജീവനക്കാരി ഷാനിയായി നിമിഷയും ചിത്രത്തിലെത്തുന്നു. ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഐഷുവിന്റെ കഥാപാത്രമാണ് റെബ മോണിക്കയുടേത്.
സിദ്ദിഖ്, ഡോ. റോണി രാജ്, നന്ദു, ശ്രീലക്ഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം: രാഹുൽ രാജ്, എഡിറ്റിംഗ്: രതീഷ് രാജ്, കലാസംവിധാനം: ബാവ, മേക്കപ്പ്: രതീഷ് മൈക്കിൾ, കോസ്റ്റ്യൂം: സ്റ്റെഫി സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, പി.ആർ.ഒ: വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |