ടെലിവിഷൻ റിയാലിറ്റി ഷോയായ നായിക നായകനിലെ മത്സരാർത്ഥികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് ഒരു സുപ്രധാന വേഷം അവതരിപ്പിക്കും.
റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ദർശന, ബിൻസി, ശംഭു, ആദിസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ലാൽജോസിന്റെ നാല്പത്തിയൊന്നിലൂടെ അരങ്ങേറ്റം കുറിച്ച പി.ജി. പ്രഗീഷാണ്. അജ്മൽ സാബുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: വിദ്യാസാഗർ. എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം.ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |