കാളിദാസ് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിനിൽ സ്കറിയ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ പുനരാരംഭിച്ചു. കാളിദാസ് ജയറാമും അശ്വിൻ കുമാറും ഒന്നിച്ചുള്ള രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു താരങ്ങളായ സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, നമിത പ്രമോദ്, റേബ മോണിക്ക ജോൺ എന്നിവർ ജോയിൻ ചെയ്യും. കാളിദാസിന്റെ നായികയായി റീബ മോണിക്കയും സഹോദരിയായി നമിത പ്രമോദുമാണ് വേഷമിടുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് രജനി. ചെന്നൈയിലെ ഷൂട്ടിംഗ് മാർച്ച് 14ന് അവസാനിക്കും തുടർന്ന് പളനിയിൽ ആറ് ദിവസത്തെ ചിത്രീകരണം നടക്കും. കൊച്ചിയിലാണ് ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ നടക്കുന്നത്.
നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് നിർമ്മക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു ആർ, ചിത്രസംയോജനം: ദീപു ജോസഫ്, കലാസംവിധാനം: ആഷിക്ക്, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |