ബംഗളുരു : കാന്താര ചാപ്ടർ വണ്ണിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡതാരം രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഉഡുപ്പി ജില്ലയിലെ കർകലയിൽ വിവാഹാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ 34കാരനായ രാകേഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളാണ് രാകേഷ് പൂജാരി. കോമഡി റിയിലാറ്റി ഷോയിൽ വിജയി ആയതോടെയാണ് ശ്രദ്ധേയനായത്. വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന മുഖമായിരുന്നു. പൈൽവാൻ , ഇത് എന്ത ലോകവയ്യ തുടങ്ങിയ കന്നഡ സിനിമകളിലും പെറ്റ് കമ്മി, അമ്മേർ പൊലീസ് തുടങ്ങിയ തുളു സിനിമകളിലും രാകേഷ് അഭിനയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ഇതേ സിനിമയിൽ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം.എഫ് കപിൽ സൗപർണിക നദിയിൽ മുങ്ങി മരിച്ചിരുന്നു. മേയ് 6ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |