കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ജെന്റിൽമാൻ 2 എ. ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യും. നാനിയെ നായകനാക്കി ' ആഹാ കല്യാണം എന്ന ഹിറ്റ് ചിത്രം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഷ്ണു വർദ്ധന്റെ സഹ സംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയൽ, സർവ്വം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷങ്കർ എന്ന സംവിധായകനെ സമ്മാനിച്ച നിർമ്മാതാവാണ് കുഞ്ഞുമോൻ. എ. ആർ. റഹ്മാനെ പ്രശസ്തനാക്കിയതും കുഞ്ഞുമോൻ സിനിമകളായിരുന്നു. നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ.നായകൻ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കീരവാണി സംഗീത സംവിധാനം നിർവഹിക്കുന്നു. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചിങ്ങ മാസത്തിൽ ഇന്ത്യയിലും വിദേശത്തുമായി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |